• Sun. Jul 26th, 2026

24×7 Live News

Apdin News

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Byadmin

Jul 26, 2026


കീവ് : യുക്രെയ്‌നിലെ ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട എംജി എജിഎന്‍ റഗ്നാര്‍ വാണിജ്യ കപ്പലില്‍ ഉണ്ടായിരുന്ന 17 പേരില്‍ നാല് പേര്‍ ഇന്ത്യക്കാരെന്ന് വിവരം. ഇന്ത്യക്കാരില്‍ രണ്ട് പേര്‍ സുരക്ഷിതരാണന്നും കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മറ്റ് രണ്ട് പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞു.
കാണാതായ ഇന്ത്യക്കാര്‍ക്കായുള്ള തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അടിയന്തിരമായി ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും പങ്കുവച്ചിട്ടുണ്ട്.

അതിനിടെ, കരിങ്കടല്‍ മേഖലയിലെ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാവികര്‍ക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. തൊഴിലുടമകളില്‍ നിന്ന് കപ്പല്‍ പോകുന്ന വഴികള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, ഇന്‍ഷ്വറന്‍സ് എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഉറപ്പാക്കണം. ജോലിയുടെ കരാര്‍ വ്യവസ്ഥകള്‍ അന്താരാഷ്‌ട്ര മാരിടൈം നിയമങ്ങള്‍ പ്രകാരമുള്ളതാണെന്ന് ഉറപ്പുവരുത്തണം. യാത്രാവിവരങ്ങള്‍ കുടുംബാംഗങ്ങളെ അറിയിക്കുകയും അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും വേണം. അടിയന്തര സഹായങ്ങള്‍ക്കായി മേഖലയിലുള്ള ഇന്ത്യന്‍ എംബസിയെയോ കോണ്‍സുലേറ്റുകളെയോ ബന്ധപ്പെടണം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. മേഖലയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനാലാണ് മുന്നറിയിപ്പ്.

നേരത്തെ ജൂലായ് 19-ന്, ഒഡേസ തുറമുഖത്ത് വച്ച് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ നാല് ഇന്ത്യക്കാര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 



By admin