• Wed. Jul 2nd, 2025

24×7 Live News

Apdin News

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു'; കൊല്ലം ജില്ലയിൽ നാളെ എഐഎസ്എഫന്റെ്‌ വിദ്യാഭ്യാസ ബന്ദ്

Byadmin

Jul 2, 2025


കൊല്ലം: കൊല്ലം ജില്ലയില്‍ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്നാരോപിച്ചാണ് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കൊല്ലം ജില്ലയില്‍ പലയിടങ്ങളിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എഐഎസ്എഫിന് നേരെ ആക്രമണം നടത്തിയെന്നും കലാലയങ്ങളില്‍ അക്രമ രാഷ്ട്രീയം ഏറ്റവും കൂടിയ ജില്ലയായി കൊല്ലം മാറിയെന്നും എഐഎസ്എഫ് ആരോപിച്ചു.

എഐഎസ്എഫ് സ്ഥാപിച്ച കൊടികള്‍ പലയിടങ്ങളിലും ലഹരി സംഘങ്ങള്‍ നശിപ്പിച്ചു. പല കോളേജുകളിലും സംഘര്‍ഷമുണ്ടായി. എസ്എഫ്ഐ ഏരിയ സെക്രട്ടറി അതുല്‍ ജില്ലാ നേതാക്കളെ മര്‍ദ്ദിക്കാന്‍ തിരക്കഥയുണ്ടാക്കിയെന്നും ചെല്ലും ചിലവും നല്‍കി വളര്‍ത്തുന്ന ഗുണ്ടകള്‍ എസ്എഫ്‌ഐക്കുണ്ടെന്നും എഐഎസ്എഫ് ആരോപിച്ചു.

By admin