• Sat. Nov 7th, 2026

24×7 Live News

Apdin News

എസ്.ഐ.ആര്‍. റദ്ദാക്കണം; കൊച്ചിയില്‍ ‘ജന്തര്‍ മന്തര്‍’ പ്രതിഷേധവുമായി പാറ്റകള്‍ ശനിയാഴ്ച കേരളത്തിലേക്ക്

Byadmin

Nov 6, 2026


തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടി (എസ്.ഐ.ആര്‍.) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി.) കൊച്ചിയില്‍ പ്രതിഷേധം പ്രഖ്യാപിച്ചു. ‘ജന്തര്‍ മന്തര്‍ @ കൊച്ചി’ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധ പരിപാടി നവംബര്‍ 7-ന് വൈകുന്നേരം 4 മണിക്ക് രാജേന്ദ്ര മൈതാനത്ത് നടക്കുമെന്ന് പാര്‍ട്ടി അധികൃതര്‍ എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

‘ജനാധിപത്യം സംരക്ഷിക്കുക! എസ്.ഐ.ആര്‍. റദ്ദാക്കുക! ഞങ്ങളോടൊപ്പം ചേരൂ’ എന്ന ആഹ്വാനവുമായാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

പങ്കെടുക്കുന്ന പ്രമുഖര്‍
അഭിജീത് ദിപ്കെ (സി.ജെ.പി. സ്ഥാപകന്‍)

വിജയ് മല്ലാങ്കി (സൗത്ത് സോണ്‍ തലവന്‍)

അഫ്രീന്‍ നവാസ് (ദേശീയ സെക്രട്ടറി)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സി.ജെ.പി. നേതാക്കള്‍ അറസ്റ്റിലായിരുന്നു. ഡല്‍ഹിയിലെ ആ സംഭവത്തിന് ശേഷമുള്ള സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ നീക്കമാണിത്. അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് ഉള്‍പ്പെടെയുള്ള നേതാക്കളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

The post എസ്.ഐ.ആര്‍. റദ്ദാക്കണം; കൊച്ചിയില്‍ ‘ജന്തര്‍ മന്തര്‍’ പ്രതിഷേധവുമായി പാറ്റകള്‍ ശനിയാഴ്ച കേരളത്തിലേക്ക് appeared first on Chandrika Daily.

By admin