
കൊൽക്കത്ത : പൗരത്വ ഭേദഗതി നിയമം പ്രകാരം സംസ്ഥാനത്തെ 2.5 ലക്ഷം അപേക്ഷകർക്ക് ഡിസംബർ 31 നകം പൗരത്വം നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ഇതുവരെ പശ്ചിമ ബംഗാളിൽ 25,000 പേർക്ക് മാത്രമേ സിഎഎ പ്രകാരം പൗരത്വം ലഭിച്ചിട്ടുള്ളൂ. ഡിസംബർ 31 നകം സർക്കാർ നടപടികൾ വേഗത്തിലാക്കും . 250,000 അപേക്ഷകർക്ക് പൗരത്വം നൽകാനാണ് തീരുമാനം. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പീഡനത്തിനിരയായ ഹിന്ദുക്കളാണ് പൗരത്വത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്.
സിഎഎ പ്രകാരം പൗരത്വം ലഭിക്കുന്ന യോഗ്യരായ പട്ടികജാതി അപേക്ഷകർക്ക് പട്ടികജാതി സർട്ടിഫിക്കറ്റുകളും ലഭിക്കുമെന്ന് സുവേന്ദു അധികാരി പറഞ്ഞു. മതുവ സമുദായത്തിന്റെ വികസനത്തിനായി 50 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു .