• Fri. Nov 6th, 2026

24×7 Live News

Apdin News

നെതന്യാഹുവിനെ തൂക്കിയെറിഞ്ഞ് ഇസ്രായേല്‍; ഐസന്‍കോന്‍കോട്ട് പ്രധാനമന്ത്രി സ്ഥാനത്തേക്ക്,നെതന്യാഹുവിനെ കൈവിട്ട് സഖ്യകക്ഷി

Byadmin

Nov 6, 2026


ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക്. പ്രതിപക്ഷ നേതാവും മുന്‍ സൈനിക മേധാവിയുമായ ഗാഡി ഐസന്‍കോട്ടിനെ പിന്തുണയ്ക്കാന്‍ അറബ് പാര്‍ട്ടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റ് തീരുമാനിച്ചു. വ്യാഴാഴ്ച വൈകുന്നേരം പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെ നേരില്‍കണ്ട ജോയിന്റ് ലിസ്റ്റ് നേതാക്കള്‍ പിന്തുണ സംബന്ധിച്ച തീരുമാനം ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ദീര്‍ഘകാലമായി അധികാരത്തിലുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പതനം പൂര്‍ത്തിയാകുകയാണ്. സര്‍ക്കാരില്‍ നേരിട്ട് പങ്കാളികളാകാതെ പുറത്തുനിന്ന് പിന്തുണ നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

നിലവിലെ നെതന്യാഹു ഭരണകൂടത്തിന് കീഴില്‍ അറബ് വംശജരായ പൗരന്മാര്‍ നേരിടുന്ന വര്‍ഗീയത, വിവേചനം, കുറ്റകൃത്യങ്ങള്‍, മാറ്റിനിര്‍ത്തല്‍ എന്നിവയ്ക്കെതിരെയുള്ള വോട്ടര്‍മാരുടെ ശക്തമായ ജനവിധിയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ യൂസഫ് ജബാരിന്‍ വ്യക്തമാക്കി. ഭൂരിപക്ഷം കടന്ന് പ്രതിപക്ഷംകഴിഞ്ഞ ആഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആകെയുള്ള 120 സീറ്റുകളില്‍ റെക്കോര്‍ഡ് നേട്ടമായ 19 സീറ്റുകളാണ് അറബ് പാര്‍ട്ടികള്‍ കരസ്ഥമാക്കിയത്. ജോയിന്റ് ലിസ്റ്റിന്റെ 11 എം.പിമാര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ, 120 അംഗ കെനെസ്സറ്റില്‍ (ഇസ്രായേല്‍ പാര്‍ലമെന്റ്) സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷമായ 61 സീറ്റെന്ന സംഖ്യ മറികടക്കാന്‍ ഐസന്‍കോട്ടിനാകും. എട്ട് സീറ്റുകളുള്ള മറ്റൊരു അറബ് പാര്‍ട്ടിയായ ‘റാം’ നേരത്തെ തന്നെ ഐസന്‍കോട്ടിന് പിന്തുണ അറിയിച്ചിരുന്നു. നെതന്യാഹുവിന് കനത്ത തിരിച്ചടിഅറബ് പാര്‍ട്ടികളുടെ നീക്കം ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ ലികുഡ് പാര്‍ട്ടി Vക്കും കനത്ത രാഷ്ട്രീയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകള്‍ മാത്രമാണുള്ളത്.

ഇതില്‍ തന്നെ മുഴുവന്‍ അംഗങ്ങളുടെയും പിന്തുണ ലഭിക്കാനും സാധ്യതയില്ല. അള്‍ട്രാ ഓര്‍ത്തഡോക്‌സ് (ഹരേദി) ചെറുപ്പക്കാര്‍ക്ക് സൈനിക സേവനത്തില്‍ നിന്ന് ഇളവ് നല്‍കുന്ന ബില്ല് പാസാക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന്, സഖ്യകക്ഷിയായ യുണൈറ്റഡ് തോറ ജൂഡായിസത്തിലെ നാല് സീറ്റുകളുള്ള ‘ദേഗല്‍ ഹാതോറ’ വിഭാഗം ആരെയും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.തന്റെ പരാജയം ഉറപ്പായതോടെ, തിരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ വിദേശ സഹായത്തോടെ കൃത്രിമം കാണിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി നെതന്യാഹൂവും രംഗത്തെത്തിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് കോഴ നല്‍കിയെന്നാരോപിച്ച് മൂന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം ചൂണ്ടിക്കാണിച്ചാണ് നെതന്യാഹുവിന്റെ പുതിയ അടവുകള്‍. ഏതായാലും ദീര്‍ഘകാലത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായേലില്‍ പുതിയ രാഷ്ട്രീയ സമവായങ്ങള്‍ക്ക് കളമൊരുങ്ങുകയാണ്.







By admin