
കൊച്ചി : യത്തീം ഖാനകളിലെ പീഡനങ്ങൾ വർഷങ്ങളായി നടക്കുന്നതാണെന്നും, തനിക്ക് നേരിട്ട് അറിവുള്ള കാര്യമാണിതെന്നും മാധ്യമപ്രവർത്തക ശ്രീജാ ശ്യാം. ചാനൽ ചർച്ചക്കിടെയാണ് ശ്രീജാ ശ്യാമിന്റെ പരാമർശം.
തന്റെ ഏറ്റവും അടുത്ത സുഹൃത്ത് വളരെക്കാലം പാലക്കാട് ജില്ലയിലെ പ്രശസ്തമായ സർക്കാർ സ്കൂളിൽ അധ്യാപികയായി പ്രവർത്തിച്ചിരുന്നു. സ്കൂളിന് സമീപത്തുള്ള യത്തീം ഖാനയിലെ കുട്ടികളും ഈ സ്കൂളിലാണ് വരുന്നത് . ഇതിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ക്ലാസ്മുറികളിൽ ഇരുന്ന് സ്ഥിരമായി ഉറങ്ങാറുണ്ട്. ഇതിനെ കുറിച്ച് അന്വേഷിച്ച് തുടങ്ങിയപ്പോഴാണ് യത്തീം ഘാനയിലെ ലൈംഗിക പീഡനങ്ങളെ പറ്റിയുള്ള വിവരം പുറത്ത് വന്നതെന്നും ശ്രീജ പറയുന്നു.
ഇത് പുറത്ത് പറഞ്ഞാൽ വലിയ സാമൂദായിക പ്രശ്നമാകുമെന്ന് ഭയന്ന് പലരും പുറത്ത് പറയാറില്ല. കാരണം ഇത് മതസ്ഥാപനമാണ്. ഈ കുട്ടികൾ പത്താംക്ലാസുകളിൽ എത്തുമ്പോഴേയ്‌ക്കും പീഡകരുടെ കൂട്ടത്തിലേയ്‌ക്ക് ഈ കുട്ടികളും വരികയാണ് . അവിടെ പീഡകരുമുണ്ട്, പീഡിപ്പിക്കപ്പെടുന്നവരുമുണ്ട്. അത് എത്രയോ വർഷങ്ങളായി തുടരുകയാണ് ‘ – എന്നാണ് ശ്രീജ പറയുന്നത്.