
കൊച്ചി: ചോറ്റാനിക്കരയിലെ സവിതയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഇവരുടെ ഇരട്ടസഹോദരി സജിതയെ അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളാണ് ഇവര്‍. കൊലപാതക വിവരം മറച്ചു വച്ചതിന് സഹോദരന്‍ സുധീറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാത്രിയായിരുന്നു കേസിന് ആധാരമായ സംഭവം. ഒക്ടോബര്‍ 29 ന് ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭജന ഇരിക്കാനെത്തിയതാണ് സഹോദരിമാര്‍. പെട്ടെന്ന് കുഴഞ്ഞുവീണു എന്നു പറഞ്ഞാണ് കഴിഞ്ഞ രാത്രി സവിതയെ ആശുപത്രിയില്‍ എത്തിച്ചത്.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് പരിശോധനയില്‍ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.ചോദ്യം ചെയ്യലില്‍ സജിത കുറ്റം സമ്മതിച്ചു.