
കൊല്ലം: ആയൂരില്‍ സ്‌കൂള്‍ വിനോദയാത്രയ്‌ക്കുളള ബസുകള്‍ക്ക് അകമ്പടി പോയ തീ തുപ്പുന്ന, ഭയപ്പെടുത്തുന്ന ശബ്ദത്തോട് കൂടിയുള്ള ആഢംബര വാഹനങ്ങള്‍ ചടയമംഗലം പൊലീസ് പിടിച്ചെടുത്തു.പ്ലസ് ടു വിദ്യാര്‍ഥികളുടെ വിനോദയാത്ര ബസിനാണ് ഈ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ അകമ്പടി പോയത്.
അതേസമയം,സംഭവവുമായി സ്‌കൂളിന് ബന്ധമില്ലെന്ന് അധികൃതര്‍ പറഞ്ഞു. ആയൂര്‍ തേവന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിനോദ യാത്രയാണ് വിവാദമായിരിക്കുന്നത്.ആഢംബര വാഹനങ്ങളുടെ അകമ്പടിയിലാണ് വിനോദയാത്രയ്‌ക്കുള്ള രണ്ട് ബസുകളും സ്‌കൂളിലേക്കെത്തിയത്.സ്‌കൂള്‍ അധികൃതരും പൊലീസും കര്‍ശന നിര്‍ദേശം നല്‍കിയിട്ടും പാലിച്ചില്ലെന്നാണ് പരാതി. പല വാഹനങ്ങള്‍ക്കും അമിതമായ ശബ്ദമായിരുന്നുവെന്ന് നാട്ടുകാരും പറഞ്ഞു.
വാഹനങ്ങള്‍ പിടിച്ചുവച്ചതിന് പിന്നാലെ ഉന്നതരില്‍ നിന്ന് സമ്മര്‍ദങ്ങളും നേരിടേണ്ടി വന്നതായി പൊലീസ് അറിയിച്ചു.