അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് 41-കാരനായ താരം ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ക്ലബ് ഫുട്‌ബോളില്‍ താരം തുടരും.
‘നമ്മുടെ ദേശീയ ടീമിലെ ഏഴാം നമ്പര്‍ ജേഴ്‌സി തിരികെ നല്‍കാനുള്ള സമയം വന്നെത്തിയിരിക്കുന്നു. ഈ ജേഴ്‌സി എനിക്ക് മാത്രമുള്ളതാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ 23 വര്‍ഷക്കാലം ഈ ജേഴ്‌സി അണിയാനുള്ള ഭാഗ്യവും ഉത്തരവാദിത്തവും എനിക്കുണ്ടായിരുന്നു’ – റൊണാള്‍ഡോ പറഞ്ഞു.
പോര്‍ച്ചുഗലിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ചരിത്രയാത്രയ്ക്കാണ് ഇതോടെ വിരാമമാകുന്നത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിടപറയുമ്പോഴും ക്ലബ് തലത്തില്‍ കളി തുടരാനാണ് റൊണാള്‍ഡോയുടെ തീരുമാനം.