• Tue. Apr 14th, 2026

24×7 Live News

Apdin News

ഏപ്രിൽ 13 മുതൽ പ്രവാസികൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് പെർമിറ്റ് നിർബന്ധമാക്കി സൗദി

Byadmin

Apr 14, 2026


റിയാദ് : ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2026 ഏപ്രിൽ 13, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഏപ്രിൽ 12-ന് രാത്രിയാണ് സൗദി അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഏപ്രിൽ 13 മുതൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് പ്രത്യേക പെർമിറ്റുകൾ നിർബന്ധമാണ്. ഇത്തരം പെർമിറ്റുകളില്ലാത്ത പ്രവാസികളെ മക്കയിലേക്കുള്ള റോഡുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സെക്യൂരിറ്റി ചെക്ക്-പോയിന്റുകളിൽ നിന്ന് മടക്കി അയക്കുന്നതാണ്.

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം. മക്കയിൽ നിന്ന് ലഭിച്ചിട്ടുള്ള റെസിഡൻസി പെർമിറ്റ്, ഹജ്ജ് പെർമിറ്റ്, മക്കയിലെ പുണ്യ സ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നതിനുള്ള എൻട്രി പെർമിറ്റ് എന്നീ രേഖകളുള്ള പ്രവാസികൾക്ക് മാത്രമാണ് മക്ക നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.



By admin