• Fri. Oct 9th, 2026

24×7 Live News

Apdin News

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

Byadmin

Oct 9, 2026


ന്യൂദല്‍ഹി: ടെലിവിഷന്‍ ആങ്കറായ രഞ്ജിനി ഹരിദാസ് ഒക്ടോബര്‍ 10ന് ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ നിയമംലംഘിച്ച് സിജെപി നടത്തുന്ന സമരത്തില്‍ പങ്കെടുത്തേക്കുമെന്ന് അഭ്യൂഹം. കഴിഞ്ഞ ദിവസം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രഞ്ജിനി ഹരിദാസ് കണക്കുകള്‍ ചൂണ്ടിക്കാട്ടി പ്രതികരിച്ചിരുന്നു.

13 കോടി വോട്ടര്‍മാരെ ഇന്ത്യയിലെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കിയെന്ന് പറയുന്ന രഞ്ജിനി ഹരിദാസിന് പക്ഷെ എങ്ങിനെയാണ് ഇവരെ പുറത്താക്കിയതെന്ന് അറിയില്ലായിരുന്നു. ബിജെപി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി പോസ്റ്റിട്ടിരുന്നു. ഇതില്‍ 2.8 കോടി പേര്‍ മരണപ്പെട്ടവരായിരുന്നു. 6.3 കോടി പേര്‍ സ്ഥലം മാറിപ്പോയവരായിരുന്നു. ഒരു കോടി പേര്‍ ഇരട്ടവോട്ടര്‍മാരാണ്. 3 കോടി പേര്‍ സ്ഥലത്തില്ലാത്തവരാണ്. ഇങ്ങിനെയാണ് 13 കോടി വോട്ടര്‍മാരെ ഒഴിവാക്കാന്‍ കാരണം. ഈ വിശദീകരണം പുറത്തുവന്നതോടെ സിജെപിയുടെയും രാഹുല്‍ ഗാന്ധിയുടെയും അവകാശവാദം പൊളിഞ്ഞിരുന്നു.

സെക്ഷന്‍ 163 പ്രാബല്യത്തിലുണ്ടെന്നും അതിനാല്‍ ഒക്ടോബര്‍ 10ന്റെ സമരം നിയമവിരുദ്ധമാണെന്നും ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജന്തര്‍മന്തറിലോ തൊട്ടടുത്തോ ഉള്ള ഒത്തുചേരല്‍ നിയമവിരുദ്ധമായി കണക്കാക്കും. ജന്തര്‍മന്തറില്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ സുദീര്‍ഘമായ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് സമരക്കാര്‍ക്ക് സൃഷ്ടി പാണ്ഡെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പക്ഷെ സമരത്തിന് അനുമതി നല്‍കാന്‍ ദല്‍ഹി പൊലീസ് ആരാണെന്ന ചോദ്യമാണ് പാറ്റ പാര്‍ട്ടി വക്താവ് സൗരവ് ദാസ് ചോദിച്ചിരിക്കുന്നത്. അതായത് എന്ത് തടസ്സവും വകവെയ്‌ക്കാതെ സമരം നടത്തുമെന്ന് തന്നെയാണ് ഈ പ്രസ്താവനയുടെ അര്‍ത്ഥം. സൗരവ് ദാസിനെപ്പോലെയുള്ളവരെ 100 ശതമാനവും വിശ്വസിക്കുന്ന രഞ്ജിനി ഹരിദാസും അതിനാല്‍ ദല്‍ഹിയിലേക്ക് സമരത്തിനായി ഫ്ലൈറ്റില്‍ പറന്നേക്കുമെന്നാണ് സൂചന.



By admin