ബ്രിസ്ബെൻ: സ്വന്തം മൈതാനത്ത് ഒരു ടി-20 മൽസരത്തിൽ 108 റൺസിന് ഓസ്ട്രേലിയക്കാർ ഓൾഔട്ടായ ചരിത്രമില്ല. എന്നാൽ ഇംഗ്ലണ്ടിനെതിരെ ടി-20 പരമ്പരയിലെ മൂന്നാം മൽസരത്തിൽ അത് സംഭവിച്ചു. 16.5 ഓവറിൽ ഓസ്ട്രേലിയക്കാർ എല്ലാവരും 108ൽ പുറത്ത്. മൂന്ന് തവണ മഴ തടസമായെത്തി കളി മുടങ്ങുമെന്ന ഭീഷണിയിലും അതിവേഗം 8.5 ഓവറിൽ ലക്ഷ്യം കണ്ട ഇംഗ്ലീഷുകാർ ഞെട്ടിക്കൽ വിജയവും നേടി.
ഏകദിന പരമ്പര നേരത്തെ സ്വന്തമാക്കിയ സന്ദർശകർ നാളെ നടക്കുന്ന അവസാന മൽസരവും നേടിയാൽ ടി-20 പരമ്പരയും സ്വന്തമാക്കും. ജാമി ഓവർടണിൻ്റെ പേസിന് മുന്നിലായിരുന്നു ഓസീസ് തകർന്നത്. 12 റൺസ് മാത്രം നൽകി അദ്ദേഹം അഞ്ച് ഓസ്ട്രേലിയക്കാരെ പറഞ്ഞുവിട്ടു.
ഡോസൺ 16 റൺസിന് മുന്ന് പേരെയും. 26 റൺസ് നേടിയ ഹാർപ്പറായിരുന്നു ഓസീ ടോപ് സ്‌കോറർ. ഇംഗ്ലീഷ് മറുപടിക്ക് ഓപ്പണർ അനുറിൻ ഡൊണാൾഡ് അതിവേഗ തുടക്കമിട്ടു. 13 പന്തിൽ 32 റൺസ്. ജോർദ്ദാൻ കോക്സ് പുറത്താവാതെ 33 റൺസ് നേടി. ഹാരി ബ്രൂക്ക് നയിച്ച ഇംഗ്ലീഷ് സംഘത്തിലും മിച്ചൽ മാർഷ് നയിച്ച ഓസീസ് സംഘത്തിലും നിറയെ പുതുമുഖങ്ങളായിരുന്നു.
The post ഒടുവിൽ അതും സംഭവിച്ചു; സ്വന്തം മണ്ണിൽ തകർന്നുവീണ് ഓസ്ട്രേലിയ appeared first on Chandrika Daily.