• Fri. Sep 20th, 2024

24×7 Live News

Apdin News

ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ രക്ഷിച്ചു

Byadmin

Sep 17, 2024


ദുബായില്‍ നിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരു ഒമാനിലെ ദുഖത്തിന് സമീപമൂള്ള ലക്ക്ബിയില്‍ വെച്ച് കത്തിനശിച്ചു. ആളപായമുണ്ടായിട്ടില്ല. ഗുജറാത്ത്, യു.പി സ്വദേശികളായ പതിമൂന്ന് ജീവനക്കാര്‍ ഉരുവിലുണ്ടായിരുന്നു. എല്ലാവരേയും ഫിഷിംഗ് ബോട്ടും ഒമാന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

ഇവരിപ്പോള്‍ ലക്ക്ബി പൊലിസ് സ്‌റ്റേഷനിലാണ്. ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ ആവശ്യമായ രേഖകള്‍ ശരിയായി വരികയാണെന്ന് കോണ്‍സുലാര്‍ ഏജന്റ് ഡോ: കെ.സനാതനന്‍ അറിയിച്ചു. ഉരുവിന്റെ ഉടമ ബന്ധപ്പെട്ടതായും ദുഖം, മസ്‌കത്ത്, അഹമ്മദാബാദ് ടിക്കറ്റ് റെഡിയായതായും അദ്ദേഹം പറഞ്ഞു.

വാഹനങ്ങൾ, മരം, ഭക്ഷ്യ വസ്തുക്കൾ, മറ്റു അവശ്യ വസ്തുക്കൾ ഉൾപ്പെടെ 650 ടൺ ഭാരമാണ് ഉരുവിൽ ഉണ്ടായിരുന്നത്. സെപ്റ്റംബർ 14ന് വൈകീട്ട് മൂന്ന് മണിക്ക് ലക്ബിക്ക് സമീപം ഉൾക്കടലിലാണ് തീപിടിച്ചത്. ഈ ഭാഗങ്ങളിൽ ഉരു അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. ഒറ്റ എൻജിൻ ഉരു ഗബോനീസ് റിപ്പബ്ലികിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

By admin