തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 119 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 122 പേര്‍ അറസ്റ്റിലായി. എം.ഡി.എം.എ (0.02271 കി.ഗ്രാം), കഞ്ചാവ് (9.48829 കി.ഗ്രാം), കഞ്ചാവ് ബീഡി (79 എണ്ണം) എന്നിവ കണ്ടെത്തി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട 1808 പേരെ പരിശോധിച്ചുവെന്നും പൊലീസ് അറിയിച്ചു.
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.