• Wed. Jul 30th, 2025

24×7 Live News

Apdin News

ഓപ്പറേഷന്‍ സിന്ദൂര്‍ തമാശയെന്ന് പറഞ്ഞ പ്രണീതി ഷിന്‍ഡേ രാഹുല്‍ ഗാന്ധി വിവാഹം കഴിച്ചേക്കുമെന്ന് കരുതപ്പെട്ട നേതാവ്, ചങ്കരനൊത്ത ചക്കിയെന്ന് ട്രോള്‍

Byadmin

Jul 30, 2025



ന്യൂദല്‍ഹി: പാര്‍ലമെന്‍റാകെ ഞെട്ടിപ്പോയ നിമിഷമായിരുന്നു ജൂലായ് 29 ചൊവ്വാഴ്ച. മഹാരാഷ്‌ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ വനിതാ നേതാവിന്റെ വായില്‍ നിന്നും വന്ന അധിക്ഷേപം കേട്ട് പ്രധാനമന്ത്രി മോദി ഉള്‍പ്പെടെയുള്ളവര്‍ ഞെട്ടി. കാരണം ഓപ്പറേഷന്‍ സിന്ദൂര്‍ വെറും തമാശയാണെന്നായിരുന്നു പ്രണീതി ഷിന്‍ഡേയുടെ വാക്കുകള്‍.

ഇതോടെ മോദി പൊട്ടിത്തെറിച്ചു. “മിക്കവാറും കോണ്‍ഗ്രസ് നേതാവ് തന്നെ ഇങ്ങിനെ പറയണമെന്ന് അവരോട് പറഞ്ഞിട്ടുണ്ടായിരിക്കണം. ഇത് കൊടുംപാപമാണ്.”- മോദി പറഞ്ഞു. “കോണ്‍ഗ്രസ് ഇപ്പോഴും കാര്‍ഗില്‍ യുദ്ധത്തെ അംഗീകരിക്കുന്നില്ല. സായുധസേനയോടുള്ള നെഗറ്റീവ് സമീപനം പണ്ടേ കോണ്‍ഗ്രസിനുണ്ട്. സിന്ധുനദീജലത്തിന്റെ 80 ശതമാനവും പാകിസ്ഥാന് നല്‍കി, 20 ശതമാനം മാത്രം ഇന്ത്യയ്‌ക്ക് ബാക്കിവെച്ച നേതാവാണ് നെഹ്രു. അണക്കെട്ട് നിര്‍മ്മാണത്തിന് പാകിസ്ഥാനിലേക്ക് പണം അയച്ചുകൊടുക്കുകപോലും ചെയ്ത നേതാവാണ് നെഹ്രു. വിദേശരാജ്യങ്ങളില്‍ പോയി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പ്രസംഗിക്കാന്‍ എംപിമാരെ പറഞ്ഞയക്കാതിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് “- മോദി വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധി വിവാഹം കഴിച്ചേക്കുമെന്ന് കുറച്ചുനാള്‍ മുന്‍പ് വരെ പ്രണീതി ഷിന്‍ഡേയെപ്പറ്റി അഭ്യൂഹം പ്രചരിച്ചിരുന്നു. ഇപ്പോഴും ഈ പ്രചാരണം ശക്തമാണ്. എന്തായാലും ചങ്കരനൊത്ത ചക്കിയായി പ്രണീതി ഷിന്‍ഡേ മാറുമെന്നതില്‍ സംശയമില്ലെന്ന് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള പ്രണീതിയുടെ പ്രതികരണം കണ്ട ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു. സിന്ദൂരം മായ്ച്ച പഹല്‍ഗാം ഭീകരരെ ഇന്ത്യയിലേക്ക് അയച്ച പാകിസ്ഥാനോടുള്ള പ്രതികാരമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിരിക്കെ ഒരു വനിതാ എംപി തന്നെ ഓപ്പറേഷന്‍ സിന്ദൂറിനെ വെറും തമാശ എന്ന് വിശേഷിപ്പിച്ചത് വലിയ അമ്പരപ്പോടെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പോലും കണക്കാക്കുന്നത്. ഒരു വനിതാ എംപിയ്‌ക്ക് എങ്ങിനെ ഇങ്ങിനെ പറയാന്‍ സാധിച്ചു എന്നും പലരും അത്ഭുതപ്പെടുന്നു. മഹാരാഷ്‌ട്രയിലെ പഴയകാല കോണ്‍ഗ്രസ് നേതാവും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡേയുടെ മകളാണ് പ്രണീതി ഷിന്‍ഡേ.

എന്തായാലും മോദിയുടെ അഭ്യര്‍ത്ഥന പ്രകാരം പ്രണീതി ഷിന്‍ഡേയുടെ ഈ വാക്കുകള്‍ സഭാരേഖകളില്‍ നിന്നും നീക്കിയത് ആശ്വാസകരമാണ്.

By admin