• Mon. Jul 21st, 2025

24×7 Live News

Apdin News

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് തീവ്രവാദികളുടെ കേന്ദ്രം തകര്‍ത്തതിന് മോദി സര്‍ക്കാരിന് നന്ദി പറഞ്ഞ് പഹല്‍ ഗാമില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ഐശന്യാ ദ്വിവേദി

Byadmin

Jul 21, 2025



ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് തീവ്രവാദികളുടെ കേന്ദ്രം തകര്‍ത്തതിന് മോദി സര്‍ക്കാരിന് നന്ദി പറഞ്ഞ് പഹല്‍ ഗാം ആക്രമണത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ഐശന്യാ ദ്വിവേദി. താന്‍ ഹിന്ദുവാണ് എന്ന് പറഞ്ഞതിനാണ് ഭര്‍ത്താവ് ശുഭം ദ്വിവേദിയെ പാക് ഭീകരര്‍ അതിക്രൂരമായി വെടിവെച്ച് കൊന്നത്.ഒരു റിപ്പബ്ലിക് ടിവി സംഘടിപ്പിച്ച ദേശീയസംഗമത്തില്‍ പങ്കെടുക്കുത്ത് സംസാരിക്കുകയായിരുന്നു ഐശന്യാ ദ്വിവേദി.

ഏപ്രില്‍ 22നാണ് ഐശന്യാ ദ്വിവേദിയുടെ ഭര്‍ത്താവ് ശുഭം ദ്വിവേദി പാകിസ്ഥാന്‍ തീവ്രവാദികളുടെ വെടിയേറ്റ് കശ്മീരിലെ പഹല്‍ഗാമില്‍ കൊല്ലപ്പെടുന്നത്. മതം എന്തെന്ന് ചോദിച്ച ശേഷമാണ് ഭീകരര്‍ ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്നത്. മതത്തിന്റെ പേരിലാണ് ഭര്‍ത്താവ് ശുഭം ദ്വിവേദിയെ കൊന്നത്. ഇത് മോദിയോട് പോയി പറയാനാണ് നിന്നെ ജീവനോടെ വിട്ടയയ്‌ക്കുന്നതെന്നും തീവ്രവാദികള്‍ ഐശന്യാ ദ്വിവേദിയോട് പറഞ്ഞിരുന്നു. എന്തായാലും ഏതാനും ദിവസങ്ങള്‍ക്കകം പഹല്‍ ഗാമില്‍ വിധവകളാക്കപ്പെട്ടവര്‍ക്ക് വേണ്ടി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരിലൂടെ പകരം വീട്ടി. സിന്ദൂരം മായ്ച്ചവര്‍ക്ക് നല്‍കിയ കരണം പുകയ്‌ക്കുന്ന അടി.

പാക് ഭീകരര്‍ ആദ്യം വെടിവെച്ചത് ശുഭം ദ്വിവേദിയെയാണ്. പിന്നീട് ശുഭം ദ്വിവേദിയോട് മതം ചോദിച്ചു. താന്‍ ഹിന്ദുവാണെന്ന് ശുഭം ദ്വിവേദി പറഞ്ഞപ്പോഴാണ് വീണ്ടും വെടിവെച്ചു. ഈ സമയത്തിനിടയില്‍ ഒട്ടേറെ ടൂറിസ്റ്റുകള്‍ക്ക് ഓടി രക്ഷപ്പെടാനായി. നിരവധി പേരെ രക്ഷപ്പെടുത്തിയ തന്റെ ഭര്‍ത്താവ് ശരിക്കും ഒരു രക്തസാക്ഷിയാണെന്നും തന്റെ ഭര്‍ത്താവിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നും ആയിരുന്നു ഐശന്യാ ദ്വിവേദിയുടെ ആവശ്യം..

പാക് അധീന കശ്മീരിലേയും പാകിസ്ഥാനിലേയും ഒമ്പത് ഭീകരത്താവളങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ആക്രമിച്ചത്. ഈ ആക്രമണത്തിന് മോദി സര്‍ക്കാരിനോട് ഐശന്യാ ദ്വിവേദി നന്ദി പറഞ്ഞു. ഭര്‍ത്താവ് ശുഭം ദ്വിവേദിയുടെ അച്ഛനൊപ്പമാണ് വേദിയില്‍ ഐശന്യാ ദ്വിവേദി എത്തിയത്.

ഭര്‍ത്താവിന്റെ മരണശേഷം ഐശന്യാ ദ്വിവേദി ഒരൊറ്റ ആഗ്രഹം മാത്രമാണ് കേന്ദ്രസര്‍ക്കാരിനോട് പ്രകടിപ്പിച്ചത്. തന്റെ ഭര്‍ത്താവിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം. ഐശന്യാ ദ്വിവേദി ഇക്കാര്യം ഉറക്കെ ആവശ്യപ്പെട്ടത് വഴി ഐശ്വന്യാ ദ്വിവേദി ദേശീയ മാധ്യമങ്ങളുടെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രദ്ധ നേടിയിരുന്നു.

By admin