• Fri. Jul 4th, 2025

24×7 Live News

Apdin News

ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവം: മാതാവും അറസ്റ്റില്‍

Byadmin

Jul 3, 2025


ആലപ്പുഴ : ഓമനപ്പുഴയില്‍ പിതാവ് മകളെ കഴുത്തില്‍ തോര്‍ത്ത് കുരുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവും അറസ്റ്റില്‍.എയ്ഞ്ചല്‍ ജാസ്മിനെ കൊല ചെയ്യാന്‍ പിതാവ് ഫ്രാന്‍സിസിനെ ഭാര്യ ജെസിമോളും സഹായിച്ചുവെന്ന് പൊലീസ് കണ്ടെത്തി.

ഫ്രാന്‍സിസ് കഴുത്ത് ഞരിക്കുമ്പോള്‍ എയ്ഞ്ചല്‍ ജാസ്മിന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അമ്മ ജെസിമോള്‍ പിടിച്ചു വച്ചു. കഴുത്തില്‍ തോര്‍ത്ത് ഇട്ട് മുറുക്കിയപ്പോള്‍ അമ്മ എയ്ഞ്ചലിന്റെ കൈകള്‍ പിടിച്ചു വച്ചുവെന്നാണ് കണ്ടെത്തല്‍.

യുവതിയുടെ അമ്മാവന്‍ അലോഷ്യസിനെയും കേസില്‍ പ്രതി ചേര്‍ക്കും. കൊലപാതക വിവരം മറച്ചുവച്ച കുറ്റത്തിനാണിത്. അലോഷ്യസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊലപാതകത്തിന് കാരണം മകള്‍ എയ്ഞ്ചല്‍ ജാസ്മിന്‍ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്നാണ് പിതാവ് ഫ്രാന്‍സിസ് മൊഴി നല്‍കിയത്. മകള്‍ പതിവായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.മകള്‍ ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ കഴിയുന്നതുമായി ബന്ധപ്പെട്ടും വീട്ടില്‍ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം .



By admin