• Fri. Jun 12th, 2026

24×7 Live News

Apdin News

ഓസ്‌ട്രേലിയയെ തൂക്കി ബംഗ്ലാദേശ്

Byadmin

Jun 12, 2026



ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റിന് അഭിമാനിക്കാന്‍ മറ്റൊരു ചരിത്രദിവസം കൂടി. ഏകദിനത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാര്‍ കൂടിയായ ഓസ്ട്രലിയക്കെതിരെ സ്വന്തം നാട്ടില്‍ പരമ്പര സ്വന്തമാക്കി. മൂന്ന് മത്സര പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം കളിയിലും ജയിച്ചാണ് ബംഗ്ലാ കടുവകള്‍ പരമ്പര ഉറപ്പിച്ചത്.

മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക് വര്‍ത്ത് ലൂയിസ് പ്രകാരമായിരുന്നു ബംഗ്ലാദേശിന്റെ രണ്ടാം വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 42 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. ഡക്ക് വര്‍ത്ത് ലൂയിസ്(മഴ നിയമം) പ്രകാരം ബംഗ്ലാദേശ് 35 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്താണ് വിജയിച്ചത്.

മഴ തടസ്സം സൃഷ്ടിച്ച മത്സരം ആദ്യം 42 ഓവര്‍ വീതമാക്കി ചുരുക്കിയാണ് തുടങ്ങിയത്. വീണ്ടും മഴയെത്തിയതോടെയാണ് മഴ നിയമത്തെ ആശ്രയിക്കേണ്ടിവന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ 86 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്‌ച്ച നടക്കും. ഓസ്‌ട്രേലിയയുടെ ബംഗ്ലാ പര്യടനത്തില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര കൂടിയുണ്ട്.

 

By admin