പെരുമ്പാവൂർ : പി.പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. വെങ്ങോല കൊല്ലഞ്ഞാലിൽ വിനീഷ് ( 40) തുരുത്തിപ്പറമ്പ് അഖിൽ (30) എന്നിവരെയാണ് ശാസ്‌ത്രീയ അന്വേഷണത്തിലൂടെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ ബൈക്ക് കടയുടെ മുന്നിൽ വച്ചത് മാറ്റാൻ പറഞ്ഞതിലുള്ള വിരോധത്താലാണ് മൂന്നംഗ സംഘം കടയുടമയെയും മകനെയും ആക്രമിച്ചത്.
പെരുമ്പാവൂർ എ .എസ് .പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ . അനിൽകുമാർ, എസ്.ഐ ജോജോ ജോർജ് എ. എസ്. ഐ മാരായ സുബൈർ എം.ബി , ബാബു കുര്യാക്കോസ് , ഷൈനി മാത്യു സീനിയർ സി പി ഒ രജിത് രാജൻ , സി പി ഒ മാരായ നജ്മി, സിബിൻ എന്നിവരാണ് ഉണ്ടായിരുന്നത്..
കോടതിയിൽ ഹാജരക്കി റിമാൻഡ് ചെയ്തു.