കണ്ണൂര്‍: ഫൈബര്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.പാലക്കോട് ചൂട്ടാട് അഴിമുഖത്താണ് അപകടം.കന്യാകുമാരി സ്വദേശി ആന്റണിയാണ് മരിച്ചത്.
ഗുരുതരപരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഒമ്പത് പേരുമായി മീന്‍ പിടിക്കാന്‍ പോയതാണ് ഫൈബര്‍ ബോട്ട് . ഉച്ചയ്‌ക്ക് ശേഷം മൂന്നോടെയാണ് അപകടം.
തിരികെ എത്തുമ്പോള്‍ അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടു.ആറുപേര്‍ നീന്തി രക്ഷപ്പെട്ടു.