• Mon. Jul 28th, 2025

24×7 Live News

Apdin News

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭയമുണ്ട് ; പ്രതികരിച്ച് സിബിസിഐ അദ്ധ്യക്ഷന്‍

Byadmin

Jul 28, 2025


കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭയമുണ്ടെന്ന് സിബിസിഐ അദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ആദ്യം ചുമത്തിയത് മനുഷ്യക്കടത്ത് മാത്രമായിരുന്നെന്നും പിന്നീടാണ് മതപരിവര്‍ത്തന വകുപ്പ് ചേര്‍ത്തത് രണ്ടാമതാണെന്നും അത് കോടതിയില്‍ പോലും ജാമ്യം കിട്ടാത്ത കുറ്റമാണെന്നും പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയേയും അതിലെ മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന മതേരത്വം അനുശാസിക്കുമ്പോള്‍ മതപരിവര്‍ത്തന വിരുദ്ധ ബില്‍ എന്തിനെന്നും ചോദിച്ചു.

ഭയമുണ്ടെന്നും സുരേഷ്‌ഗോപിയും ജോര്‍ജ്ജ്കുര്യനും അടക്കമുള്ള കേന്ദ്രമന്ത്രിമാരെയും മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖരന്‍ അടക്കമുള്ളവരോട് വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ടെന്നും എന്നിരുന്നാലും ഭയമുണ്ടെന്നും പറഞ്ഞു. നേരത്തേ തങ്ങള്‍ നേരിട്ട് വിളിച്ചതിനെ തുടര്‍ന്നാണ് നരേന്ദ്രമോദിയും അമിത്ഷായുമൊക്കെ തങ്ങളുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അവരോട് നേരിട്ട് തങ്ങളുടെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. പ്രശ്‌നത്തെ ഏതെങ്കിലും പാര്‍ട്ടിക്കെതിരേയല്ല ഭരിക്കുന്നവരോടാണ് അഭ്യര്‍ത്ഥനയെന്നും പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയും അതിലെ മതേതരത്വവും സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും ബജ്‌റംഗദളിനെ നിയന്ത്രിക്കാന്‍ രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ക്ക് ചുമതലയുണ്ടെന്നും അവര്‍ അതിന് തയ്യാറാകണമെന്നും കന്യാസ്ത്രീകളുടെ വിഷയത്തില്‍ ബജ്‌റംഗദളാണ് പ്രശ്‌നക്കാരെന്നും അറസ്റ്റ് അങ്ങേയറ്റം വേദനാജനകമാണെന്നും പറഞ്ഞു. സംഭവത്തിലെ പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളാണ്. പ്രായപൂര്‍ത്തിയായവരുമാണ്. അവരുടെ കൂടി ഇഷ്ടപ്രകാരം വീട്ടുകാരുടെ അനുമതിയോടെയാണ് പെണ്‍കുട്ടികള്‍ പോയതെന്നും പറഞ്ഞു.

By admin