തിരുവനന്തപരും:ഛത്തീസ് ഗഡിലെ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവം ഏറ്റവുമധികം വിവാദമാക്കുന്നതിന് പിന്നില്‍ എസ് ഡിപിഐക്കാര്‍ ആണെന്ന് ജേണലിസ്റ്റ് ഷാജന്‍ സ്കറിയ. ക്രിസ്ത്യാനികളും ബിജെപിയും തമ്മിലുള്ള സൗഹൃദം നശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ഷാജന്‍ സ്കറിയ.
മതത്തിന്റെ പേര് പറഞ്ഞ് അന്യമതക്കാരെ കൊന്ന് തള്ളുന്ന എത്രയോ രാജ്യങ്ങളുണ്ട്. ഇവിടെ ബിജെപി ഭരിയ്‌ക്കുന്നത് കൊണ്ട് പല സംഭവങ്ങളും വല്ലാത്ത പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ട്. ഛത്തീസ് ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെ അത് അര്‍ഹിക്കുന്നതിനും അപ്പുറത്തേക്ക് ഊതിവീര്‍പ്പിക്കുന്നതിന് പിന്നില്‍ മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരായ പിന്നീട് എസ് ഡിപിഐക്കാരായി മാറിയവര്‍ തന്നെയാണ്. അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും ചാനലുകളിലും പത്രങ്ങളിലും കന്യാസ്ത്രീ പ്രേമം വഴിഞ്ഞൊഴുകുകയാണ്. കന്യാസ്ത്രീകള്‍ക്കെതിരെ നിരന്തരം നുണപറയുന്ന ആഞ്ഞടിക്കുന്നവരാണെന്നോര്‍ക്കണം. തൊടുപുഴയില്‍ ഒരു അധ്യാപകന്റെ കൈവെട്ടിയത് ആരാണ്? ഈരാറ്റുപേട്ടയിലും മറ്റും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് കടനടത്താന്‍ പോലും കഴിയാത്ത സ്ഥിതിവിശേഷം എങ്ങിനെ ഉണ്ടായി?എസ് ഡിപിഐയുടെ വനിതാ സംഘടനകളും ആഞ്ഞടിച്ചിട്ടുണ്ട്. . – ഷാജന്‍ സ്കറിയ പറയുന്നു.
ഇതിനേക്കാള്‍ വലിയ നീറുന്ന പ്രശ്നങ്ങളുണ്ടായിട്ടും അതൊന്നും കാര്യമാക്കാതെ ഇവര്‍ കന്യാസ്ത്രീകളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയാണ്. ക്രിസ്ത്യാനികളെ ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്ന പല മുസ്ലിം പണ്ഡിതന്മാര്‍ പോലും ഈ കന്യാസ്ത്രീ പ്രശ്നത്തില്‍ ഇടപെട്ട് ബഹളം വെയ്‌ക്കുകയാണ്.