കോട്ടയത്ത് കരിക്കിടാന്‍ തെങ്ങില്‍ കയറിയ ആള്‍ തെങ്ങിന് മുകളില്‍ ഇരുന്ന് മരിച്ചു. വൈക്കം ഉദയനാപുരം സ്വദേശി ഷിബു (46 ) ആണ് മരിച്ചത്. തലയോലപ്പറമ്പ് വടയാര്‍ തേവലക്കാട് ആണ് സംഭവം.
തെങ്ങിന് മുകളില്‍ കയറി ഷിബു തിരികെ ഇറങ്ങാതെ വന്നതോടെയാണ് പരിശോധിച്ചത്. ഓല മടലുകള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുകയായിരുന്നു യുവാവ്. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.