മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യുവതിയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി. യാത്രക്കാരിയില്‍ നിന്ന് 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.
പയ്യന്നൂര്‍ സ്വദേശിനി മസൂദയെ കസ്റ്റംസ് പ്രിവന്റീവ് കസ്റ്റഡിയിലെടുത്തു. അബുദാബിയില്‍ നിന്നാണ് മസൂദ കരിപ്പൂരിലിറങ്ങിയത്.
തായ്‌ലന്റില്‍ നിന്ന് അബുദാബി വഴിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് വിവരം. ബാഗേജില്‍ ഒളിപ്പിച്ചാണ് യുവതി കഞ്ചാവ് കൊണ്ടുവന്നത്.