മുംബായ്: സിനിമയിലെ 20 വര്‍ഷത്തിനിടെ ഒരു ജ്വല്ലറി ബ്രാന്‍ഡ് ആരംഭിക്കുന്നതിനെക്കുറിച്ച് ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ലെന്ന് തമന്ന ഭാട്ടിയ. ഒരു ചാനല്‍ സംഭാഷണത്തിനിടെയാണ് അഭിനേതാവില്‍ നിന്ന് ഒരു സംരംഭകയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് തുറന്നുപറഞ്ഞത്.
പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമായാണ് സ്ത്രീകള്‍ സംരംഭങ്ങളെ സമീപിക്കുന്നത്. വൈകാരികമായി ഒരാള്‍ക്ക് എങ്ങനെ ഒരു ബിസിനസ്സ് നടത്താനാകുമെന്ന് പുരുഷന്‍മാര്‍ക്ക് പലപ്പൊഴും അറിയില്ല. ‘ഒരു സ്ത്രീ എന്ന നിലയില്‍, നിങ്ങളുടെ കഴിവുകളും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളും വ്യത്യസ്തമാണ്. ‘ അവര്‍ പറഞ്ഞു.
തമന്ന ഫൈന്‍ ജ്വല്ലറിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ താനാണെന്ന് താരം പറഞ്ഞു. ‘ഏത് ഉല്‍പ്പന്നം കടയില്‍ പോകണമെന്നു തീരുമാനിക്കുന്നത് ഞാനാണ്. എല്ലാ ജോലികളും ഞാന്‍ ചെയ്യുന്നു. എന്റെ സ്ഥാപനത്തിലെ ഒരു ജോലിയും എനിക്ക് വളരെ ചെറുതോ വലുതോ അല്ല. ‘
ഒരു സംവിധായകന് 24 മേഖലകളെയും എങ്ങിനെ മനസ്സിലാക്കാന്‍ കഴിയുന്നോ അതുപോലെയാണ് ഒരു സംരംഭകനെന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നത്. തമന്ന പറഞ്ഞു.
തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 89-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തമന്ന ‘ദി അപ്പാര്‍ട്ട്‌മെന്റ്’ എന്ന പേരില്‍ ഒരു സ്വകാര്യ വസതി പോലെ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഫ്‌ളാഗ്ഷിപ്പ് ബുട്ടീക്ക് നടത്തുന്നത്. മുംബൈയിലെ ജുഹുവിലാണിത് സ്ഥിതി ചെയ്യുന്നത്. ന്യൂദല്‍ഹിയില്‍ തുടങ്ങി 10 പ്രധാന ഇന്ത്യന്‍ നഗരങ്ങളിലുടനീളം തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിനായി താജ് ഗ്രൂപ്പിന്റെ ആഡംബര റീട്ടെയില്‍ വിഭാഗമായ ഖസാനയുമായി ബ്രാന്‍ഡ് പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്.