• Sat. Oct 10th, 2026

24×7 Live News

Apdin News

കരിയറിലെ ആദ്യ നേട്ടം; ധോണിയുടെ റാഞ്ചിയിൽ ചരിത്രം എഴുതി സഞ്ജു

Byadmin

Oct 10, 2026


ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി-20യിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം വിൻഡീസ് അനായാസമായാണ് മറികടന്നത്.

മത്സരത്തിൽ ഇന്ത്യ തോൽവി നേരിട്ടെങ്കിലും മലയാളി താരം സഞ്ജു സാംസൺ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ സഞ്ജു 41 പന്തുകളിൽ നിന്നും 82 റൺസാണ് സഞ്ജു അടിച്ചെടുത്തത്. 9 ഫോറുകളും 4 കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.

മത്സരത്തിൽ 21 പന്തിൽ നിന്നും അർധ സെഞ്ച്വറി പൂർത്തിയാക്കിയ സഞ്ജു പവർപ്ലേയിൽ ഇന്ത്യക്ക് വേണ്ടി ഫിഫ്റ്റി നേടുന്ന താരങ്ങളുടെ പട്ടികയിലും ഇടം പിടിച്ചു. ഇതാദ്യമായാണ് സഞ്ജു ഇന്ത്യക്ക് വേണ്ടി പവർ പ്ലേയിൽ 50 കടക്കുന്നത്. കെ.എൽ രാഹുൽ, യശ്വസി ജെയ്‌സ്വാൾ, എന്നിവർക്കൊപ്പമാണ് ഈ റെക്കോഡിൽ സഞ്ജു.

ഇരുവരും ഓരോ തവണയാണ് പവർ പ്ലേയിൽ ഫിഫ്റ്റി നേടിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇഷാൻ കിഷനും രണ്ട് വീതം അർധ സെഞ്ച്വറികളുമായി ഈ നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. അഭിഷേക് ശർമയാണ് പവർ പ്ലേയിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറി സ്വന്തമാക്കിയത്. ആറ് തവണയാണ് താരം 50 കടന്നത്.

ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് റെക്കോർഡ് റൺ ചെയ്‌സ് നടത്തിയത്. 45 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ഹോപ്പ് തിളങ്ങിയത്. ഷെർഫാനെ റൂഥർഫോർഡ് 37 പന്തിൽ 84 റൺസും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.

നിലവിൽ പരമ്പരയിലെ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. നാളെ ഇൻഡോറിലാണ് പരമ്പരയിലെ മൂന്നാം മത്സരം.







By admin