തൃശൂര്‍ :യുവാവിനെ കള്ളു ഷാപ്പില്‍നിന്ന് ബലമായി പുറത്തെത്തിച്ചആക്രമിച്ച കേസില്‍ മൂന്നു പേരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ പൈനൂര്‍ മാളുത്തറ കിഴക്കേനട വീട്ടില്‍ സനത് (22), സഞ്ജയ് (25), താന്ന്യം ചെമ്മാപ്പിള്ളി വടക്കന്‍തുള്ളി വീട്ടില്‍ ഷാരോണ്‍( സഞ്ജു 40) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നിന് രാത്രി 7.30 ഓടെയാണ് കേസിനാധാരമായ സംഭവം.
വലപ്പാട് ബീച്ച് പാണാട്ട് അമ്പലം സ്വദേശി തൃപ്രയാറ്റ് വീട്ടില്‍ ഷൈലേഷിനാണ് (34) മര്‍ദ്ദനമേറ്റത്.
തൃപ്രയാര്‍ കള്ള് ഷാപ്പില്‍ കൊഴുവ വറുത്തത് കഴിച്ചക്കവെയാണ് സംഭവം. യുവാവിന്റെ പ്ലെയിറ്റില്‍ നിന്നും പ്രതികള്‍ അനുവാദം കൂടാതെ മീന്‍ വറുത്തത് എടുത്ത് കഴിച്ചു. ഇത് തടഞ്ഞതോടെ കള്ളുഷാപ്പില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ ഷൈലേഷിന്റെ കഴുത്തിലൂടെ ബലമായി കയ്യിട്ട് പിടിച്ച് തൊട്ടടുത്തുള്ള ഹൈവേ മേല്‍പ്പാലത്തിനടിയിലേയ്‌ക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
സനത് വലപ്പാട് പൊലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസില്‍ പ്രതിയാണ്.അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ സ്ത്രീയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിലും മാനഹാനി വരുത്തുകയും ചെയ്ത ഒരു കേസിലും പൊതു സ്ഥലത്ത് ലഹരിക്കടിമപ്പെട്ട് ശല്യമുണ്ടാക്കിയ ഒരു കേസിലും മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും പ്രതിയാണ് ഇയാള്‍.