• Mon. Jul 28th, 2025

24×7 Live News

Apdin News

കശ്മീരിലേക്ക് കൊണ്ടുവന്ന 800 കിലോ പനീറില്‍ കടുംമായം; അബ്ദുള്‍ അഹദ് ലക്ഷ്യം വെച്ചത് ഹിന്ദുകുടുംബങ്ങളുടെ ആരോഗ്യമോ?

Byadmin

Jul 28, 2025



ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിന്നും കശ്മീരിലേക്ക് കൊണ്ടുവന്ന 800 കിലോ പനീറില്‍ കടുംമായം കണ്ടെത്തി. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ദല്‍ഹിയില്‍ നിന്നും പനീര്‍ കയറ്റികൊണ്ടുവന്ന ലോറിയുടെ ഡ്രൈവര്‍ അബ്ദുല്‍ അഹദ്, ഈ വാനില്‍ നിന്നും പനീര്‍ കശ്മീരിലെ വിവിധ ഡയറികളിലേക്ക് വിതരണം ചെയ്യാനിരുന്ന രണ്ട് ഓട്ടോ ഡ്രൈവര്‍മാരായ മാലിക് മാര്‍ക്കറ്റില്‍ നിന്നുള്ള ആരിഫ് ഹുസൈന്‍, മാഗം കൊകര്‍നാഗില്‍ നിന്നുള്ള മിസില്‍ ഭട്ട് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കശ്മീരി പണ്ഡിറ്റുകളാണ് ഈ പനീര്‍ ധാരാളമായി കഴിക്കുന്നത്. പാലില്‍ നിന്നെടുക്കുന്ന പനീര്‍ ഇവരുടെ ആഹാരത്തിന്റെ പ്രധാനഭാഗമാണ്. വിവിധ കറികളില്‍ ഇവര്‍ പനീര്‍ ഉപയോഗിക്കാറുണ്ട്. ഈ കശ്മീര്‍ ഹിന്ദുക്കളുടെ ആരോഗ്യത്തെയാണോ മായം കലര്‍ന്ന പനീര്‍ വഴി ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു.

തകിയ കൊകര്‍നാഗ് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍, കൊകെര്‍നാഗ് സ്വദേശി മന്‍സൂര്‍ അഹമ്മദ് സര്‍ദാന്‍ എന്നീ ബിസിനസുകാര്‍ക്ക് വേണ്ടിയാണ് ഈ പനീര്‍ ദല്‍ഹിയില്‍ നിന്നും കൊണ്ടുവന്നിരിക്കുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുറ്റവാളിശൃംഖലയിലെ മറ്റ് കണ്ണികള്‍ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

By admin