• Fri. Aug 21st, 2026

24×7 Live News

Apdin News

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

Byadmin

Aug 21, 2026


വിഷയം നാടകമാണ്. ട്രോൾ ആകുന്നത് ഡിവൈഎഫ്ഐ ആണെന്ന് ജോയ് മാത്യു കുറിപ്പിൽ പറയുന്നു.ലോകം മാറുന്നതിനൊപ്പം കലാരൂപങ്ങളിലും മാറ്റം സംഭവിക്കുമെന്ന് മനസ്സിലാക്കാനുള്ള കഴിവില്ലാത്ത ലൈംഗീക വിഷാദികളാണ് ഒരു നാടകത്തിലെ സ്ത്രീ സാന്നിധ്യത്തിന്റെ അർദ്ധനഗ്നത കണ്ടു ഓരിയിടുന്നതെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പരാമർശിക്കുന്നു.

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ…

അരങ്ങും ഔചിത്യവും

വിഷയം നാടകമാണ്. ട്രോൾ ആകുന്നത് ഡിവൈഎഫ്ഐ ആണ്.

ലോകം മാറുന്നതിനൊപ്പം കലാരൂപങ്ങളിലും മാറ്റം സംഭവിക്കുമെന്ന് മനസ്സിലാക്കാനുള്ള കഴിവില്ലാത്ത

ലൈംഗീക വിഷാദികളാണ് ഒരു നാടകത്തിലെ സ്ത്രീ സാന്നിധ്യത്തിന്റെ അർദ്ധനഗ്നത കണ്ടു ഓരിയിടുന്നത്. ഇതേ സദാചാരവാദികൾ ‘നീല’കലർന്ന സിനിമകൾ ഇരുട്ടിലിരുന്നാസ്വദിക്കുന്നതിൽ തെറ്റ് കാണാത്തവരുമായിരിക്കും.

അരനൂറ്റാണ്ട് മുമ്പ്

വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന്റെ മലമ്പുഴയിലെ യക്ഷി എന്ന അതിപ്രശസ്ത ശില്പം കണ്ട് നെറ്റിചുളിച്ച അതേ കപടസദാചാരവാദികൾ ഇപ്പോഴും അവിടെനിന്ന് ബസ് കിട്ടാതെ നിൽക്കുകയാണ്. അവരാണ് ഇപ്പോൾ ഒരു നാടകത്തിലെ സ്ത്രീ ശരീരത്തെക്കുറിച്ചു പരിഹസിക്കുന്നത്.

നാടകം എന്ന കലാരൂപം എത്രയോ കാതം മുന്നോട്ട് പോയി എന്ന് ഈ സദാചാരികൾക്കറിയില്ല.

ഗ്രോട്ടോവ്സ്കിയുടെ (പോളണ്ട് )ദരിദ്ര നാടകവേദിയിൽ മനുഷ്യന്റെ ഉടലാണ്‌ മുഖ്യ സംവേദന മാധ്യമം എന്ന് നാടകംപഠിച്ചവർക്കറിയാം.

ഒരിക്കൽ ഞാനും സുഹൃത്തുക്കളും യൂറോപ്പിൽ

ആണും പെണ്ണും പൂർണനഗ്നരായി അഭിനയിച്ച നാടകത്തിനു സാക്ഷിയായിട്ടുണ്ട്.

അവിടെയൊക്കെ നഗ്‌നത പ്രേക്ഷകന്റെ ലൈംഗിക ചോദനകളെ ഉണർത്താനുള്ള ഉത്തേജകമരുന്നല്ല.

നാടകം ആവശ്യപ്പെടുന്ന

ഒരു സിറ്റുവേഷൻ മാത്രമാണ്.

അത് ആസ്വദിക്കുവാൻ കലാപരമായ ശിക്ഷണം വേണം. DYFI നടത്തിയ നാടകത്തെ സമഗ്രതയിൽ ആസ്വദിക്കാൻ കഴിയാതെ

ലൈംഗിക ദാരിദ്രം അനുഭവിക്കുന്ന കേരളത്തിലെ ഭൂരിപക്ഷം വരുന്ന ആൺപരിഷകൾ അതിലെ ഒരു സ്ത്രീ കഥാപാത്രത്തിന്റെ പ്രകടനത്തെ അടർത്തിയെടുത്ത് ആക്ഷേപിക്കുന്നതും മേൽപ്പറഞ്ഞ ലൈംഗികാസംതൃപ്തിയുടെ

അടയാളം തന്നെയാണ്.

 



By admin