• Sat. Jul 26th, 2025

24×7 Live News

Apdin News

കാറിൽ എംഡിഎംഎ ; താമരശ്ശേരി ചുരത്തില്‍ പോലീസ് പരിശോധനയ്ക്കിടെ ചുരത്തിൽ നിന്ന് യുവാവ് കൊക്കയിലേക്ക് ചാടി ; ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന

Byadmin

Jul 25, 2025


വയനാട്: താമരശ്ശേരി ചുരത്തിന് മുകളിൽ വൈത്തിരി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽ എത്തിയ യുവാവ് ഓടി ഒൻപതാം വളവിന് മുകളിൽനിന്നു താഴേക്ക് ചാടി. ചാടിയ യുവാവിന്റെ വാഹനത്തില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു. ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിന് സമീപത്താണ് സംഭവം നടന്നത്.

മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് കൊക്കയിലേക്ക് ചാടിയത്. വെള്ള ഷര്‍ട്ട് ധരിച്ച യുവാവാണ് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട്.

നേരത്തെ 90 ഗ്രാം എംഡിഎംഎയോടെ ഷഫീഖിനെ പൊലീസ് പിടികൂടിയിരുന്നു. ഗോവിന്ദചാമി ജയില്‍ ചാടിയതിന്റെ ഭാഗമായി പരിശോധന നടത്തവേയായിരുന്നു ഷഫീഖ് പൊലീസിന് മുമ്പിലെത്തിപ്പെട്ടത്.

By admin