• Sat. Jul 12th, 2025

24×7 Live News

Apdin News

കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ സമരം : 9 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

Byadmin

Jul 11, 2025



കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ സമരത്തെ തുടര്‍ന്ന് ഒന്‍പത് വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.വിസിയുടെ ഓഫീസില്‍ അതിക്രമം കാട്ടിയതിനാണ് നടപടി.

സര്‍വകലാശാലകള്‍ കാവിവത്ക്കരിക്കുന്നു എന്ന് ആരോപിച്ച് ഈ മാസം എട്ടിനാണ് എസ്എഫ്‌ഐ പ്രകടനം നടത്തിയത്.അതേസമയം ഹോസ്റ്റല്‍ ഒഴിയില്ലെന്ന് നടപടി നേരിട്ട വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

ഹോസ്റ്റല്‍ ഒഴിയില്ലെന്നും സര്‍വകലാശാല അനുവദിച്ച് നല്‍കിയതാണെന്നും എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് സാദിഖ് പറഞ്ഞു. എസ്എഫ്‌ഐ സമരം തുടരും. വിസിയുടെ നയങ്ങള്‍ നടപ്പാക്കുന്നതിനു വേണ്ടിയാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും മുഹമ്മദ് സാദിഖ് പറഞ്ഞു.

 

By admin