ദേശീയപതാക കാവിക്കൊടിയാക്കണമെന്ന പരാമര്‍ശത്തിനെതിരെ നല്‍കിയ പരാതിയില്‍ ബി.ജെ.പി നേതാവ് എന്‍. ശിവരാജന് പൊലീസ് നോട്ടീസ്. ഹാജരാകണമെന്ന് കാണിച്ച് തിങ്കളാഴ്ചയാണ് പാലക്കാട് സൗത്ത് പൊലീസ് നോട്ടീസ് നല്‍കിയത്. ഇന്ത്യന്‍ ദേശീയ പതാകക്ക് പകരം കാവിക്കൊടി ദേശീയ പതാകയാക്കണമെന്നായിരുന്നു ശിവരാജന്റെ വിവാദപരാമര്‍ശം.
പാലക്കാട് കോട്ടമൈതാനത്ത് ബി.ജെ.പി നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു പ്രസ്താവന. കോണ്‍ഗ്രസ് പച്ചപ്പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ പറഞ്ഞിരുന്നു.
കാവിക്കൊടി ഇന്ത്യന്‍ പതാകയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ശിവരാജന്‍ പറഞ്ഞിരുന്നു. ബി.ജെ.പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗവും പാര്‍ട്ടി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ കൗണ്‍സിലറുമാണ് ശിവരാജന്‍.