• Sat. Jul 26th, 2025

24×7 Live News

Apdin News

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് യുവാവ് മരിച്ചു, സുഹൃത്തുക്കൾക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

Byadmin

Jul 25, 2025



പത്തനംതിട്ട: തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു. തിരുവല്ല മന്നംകരചിറയിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. കാരയ്‌ക്കൽ സ്വദേശി ജയകൃഷ്ണൻ (22) ആണ് മരിച്ചത്. കജയകൃഷ്ണനൊപ്പം കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണ്.

ജയകൃഷ്ണനും സുഹൃത്തുക്കളും തിരുവല്ലയിൽനിന്ന് മടങ്ങിവരവെ മുത്തൂർ – കാവുംഭാഗം റോ‍ഡിൽവച്ച് കാർ നിയന്ത്രണം വിടുകയായിരുന്നു. കാർ ആദ്യം പോസ്റ്റിൽ ഇടിക്കുകയും പിന്നീട് കുളത്തിലേക്ക് വീഴുകയുമായിരുന്നു. അഗ്നിശമനസേന എത്തിയാണ് ഇവരെ കാറിൽനിന്ന് പുറത്തെത്തിച്ചത്.

ജയകൃഷ്ണനു പുറമെ അനന്തു, ഐബി എന്നിവരാണ് കാറിലുണ്ടായിരുന്നത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഐബിയുടെ (20) നില ഗുരുതരമാണ്. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള അനന്തു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ജയകൃഷ്ണന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

By admin