• Wed. Nov 4th, 2026

24×7 Live News

Apdin News

കിവികളുടെ ചിറകൊടിച്ച് കാംബോജ്; അടിച്ചുകയറിയത് ബുംറയുടെ ചരിത്ര നേട്ടത്തിനൊപ്പം

Byadmin

Nov 4, 2026


ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലാൻഡ് 185 റൺസിന് പുറത്ത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കിവികളെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു.

ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപ് സിംഗ് നാല് വിക്കറ്റുകളും ഗുർനൂർ ബ്രാർ മൂന്ന് വിക്കറ്റും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റുകളും നേടിയപ്പോൾ കിവീസ് തകർന്നു. 10 ഓവറിൽ രണ്ട് മെയ്ഡൻ അടക്കം വെറും 22 റൺസ് മാത്രം വിട്ടുനൽകിയ കാംബോജിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടി. 2.2 എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്.

2010 മുതലുള്ള കണക്കുകൾ പ്രകാരം ഏകദിനത്തിൽ ഒരു മത്സരത്തിൽ 10 ഓവർ പൂർത്തിയാക്കിയ താരങ്ങളിലെ ഏറ്റവും മികച്ച എക്കണോമിയാണ് കാംബോജിന്റേത്. 2016ൽ സിംബാബ്‌വെക്കെതിരെ ജസ്പ്രീത് ബുംറ നേടിയ ഇതേ എക്കണോമിക്കൊപ്പമാണ് കാംബോജ് എത്തിയിരിക്കുന്നത്. 2015ൽ വെസ്റ്റ് ഇൻഡീസിനെതിരെ 2.5 എക്കണോമിയിൽ പന്തെറിഞ്ഞ ഭുവനേശ്വർ കുമാറിനെയാണ് താരം മറികടന്നത്.

ന്യൂസിലാൻഡ് ബാറ്റിംഗിൽ ടിം സൈഫർട്ട് 38 റൺസും ബ്ലെയർ ടിക്നർ 34 റൺസും നേടി മികവ് പുലർത്തി. ഗ്ലെൻ ഫിലിപ്സ് 30 റൺസും ഡാറിൽ മിച്ചൽ 28 റൺസും നേടി തിളങ്ങി.

The post കിവികളുടെ ചിറകൊടിച്ച് കാംബോജ്; അടിച്ചുകയറിയത് ബുംറയുടെ ചരിത്ര നേട്ടത്തിനൊപ്പം appeared first on Chandrika Daily.



By admin