ബെംഗളൂരു : കർണാടകയിലെ റായ്ച്ചൂരിൽ ഭക്ഷ്യവിഷബാധയേറ്റ് അച്ഛനും, രണ്ട് പെൺമക്കളും മരിച്ചു. ഭാര്യയും മറ്റ് രണ്ട് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രമേശ് (35) , നാഗമ്മ (8 ) , ദീപ (6) എന്നിവരാണ് മരിച്ചത് . രമേഷ് രണ്ടേക്കറിൽ പരുത്തിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച പച്ചക്കറികളിൽ കീടനാശിനി തളിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി വീട്ടിൽ പാകം ചെയ്ത ബീൻസ് കറി, റൊട്ടി, ചോറ്, സാമ്പാർ എന്നിവ കഴിച്ചു.രാത്രിയിൽ, തന്നെ ആറ് കുടുംബാംഗങ്ങളെയും കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പുലർച്ചെ നാല് മണിയോടെ ലിങ്സുഗുർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്‌ക്കിടെ രമേശും നാഗമ്മയും മരിച്ചു. ദീപ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്) ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരണപ്പെട്ടത് . രമേശിന്റെ ഭാര്യ പത്മാവതിയും മറ്റ് രണ്ട് കുട്ടികളായ 11 വയസ്സുള്ള കൃഷ്ണയും 10 വയസ്സുള്ള ചൈത്രയും പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്.