• Thu. Jul 24th, 2025

24×7 Live News

Apdin News

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിവീഴ്‌ത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് അറസ്റ്റില്‍

Byadmin

Jul 23, 2025



ഇടുക്കി: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിവീഴ്‌ത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് അറസ്റ്റിലായി. വാഴവര വാകപ്പടിയില്‍ കുളത്തപ്പാറ സുനില്‍കുമാര്‍ (46) ആണ് അറസ്റ്റിലായത്. സുനില്‍ കുമാറിന്‌റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാരാണ് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. വയറിന് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് യുവതിയുടെ നില അതീവ ഗുരുതരമായതോടെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്കും അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിനുശേഷം ഒളിവില്‍പോയ സുനിലിനെ കട്ടപ്പന സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി സി മുരുകനും എസ്ഐ എബി ജോര്‍ജും ഉള്‍പ്പെടുന്ന സംഘമാണ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

By admin