കൊച്ചി : വീണ്ടും വീടിന് നേരെ കാട്ടാനയാക്രമണം.കുട്ടമ്പുഴ മാമലക്കണ്ടം ചാമപ്പാറയില്‍ ആണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്.
മടത്തേടം എല്‍ദോസിന്റെ വീടിന്റെ വിറകുപുര, വാട്ടര്‍ ടാങ്കുകള്‍, കൃഷി തുടങ്ങിയവയ്‌ക്ക് കേടുപാട് വരുത്തി. പ്രദേശത്ത് കാട്ടാനയുള്‍പ്പെടെ വന്യമൃഗശല്യം രൂക്ഷമാണ്.
വന്യമൃഗശല്യത്തിന് ശ്വാശ്വത പരിഹാരം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ കഴിഞ്ഞ ദിവസവും കാട്ടാനകള്‍ എത്തുകയും ഒരു വീടിന് മുകളിലേക്ക് പനമരം മറിടച്ചിടുകയും ചെയ്തിരുന്നു.
ആറേഴ് വര്‍ഷമായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. മൂന്നു കോടി രൂപയുടെ ഫെന്‍സിംഗ് , കിടങ്ങ് സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ ഇതൊക്കെ നശിപ്പിച്ചാണ് പ്രദേശത്ത് കാട്ടാനക്കൂട്ടം എത്തുന്നത്.