കൊച്ചി : കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമ്പാശേരി പൊലീസാണ് ഇയാളെ പിടികൂടിയത്.
സ്പായില്‍ എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. സംഭവത്തിന് ശേഷം മൈസൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് ഗുണ്ട പിടിയിലായത്. സംസ്ഥാനത്ത് മാത്രം അമ്പതിലേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് മരട് അനീഷ്.തമിഴ്നാട്ടിലും സ്വര്‍ണക്കവര്‍ച്ച അടക്കം കേസുകളുണ്ട്.