• Fri. Jul 18th, 2025

24×7 Live News

Apdin News

കുരിയച്ചിറയില്‍ മൂന്നാം ക്ലാസിലെ മേശവലിപ്പ് തുറന്ന കുട്ടികള്‍ ഞെട്ടിത്തരിച്ചു; തല പുറത്തിട്ടത് മൂര്‍ഖന്‍

Byadmin

Jul 18, 2025



തൃശൂര്‍: കുരിയച്ചിറയില്‍ സെന്റ് പോള്‍സ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസിലെ മേശവലിപ്പ് തുറന്ന കുട്ടികള്‍ ഞെട്ടിത്തരിച്ചുപോയി. കാരണമെന്തെന്നെല്ലേ? ഉഗ്രനൊരു മൂര്‍ഖന്‍ പാമ്പാണ് മേശ വലിപ്പിനുളളില്‍ നിന്ന് തല പുറത്തേക്ക് നീട്ടിയത്.

മൂന്നാം ക്ലാസിലെ സി ഡിവിഷനിലാണ് പുസ്തകം എടുക്കാന്‍ മേശവലിപ്പ് തുറന്നപ്പോള്‍ മൂര്‍ഖനെ കണ്ടത്.തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ ക്ലാസില്‍ നിന്നും പുറത്തിറക്കി. പാമ്പിനെ പിടികൂടിയ ശേഷമാണ് കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിച്ചത്.

സംഭവം വാട്‌സ്ആപ്പിലൂടെ സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു.വെളളിയാഴ്ച രാവിലെയാണ് സംഭവം. മേശയ്‌ക്കുള്ളില്‍ പാമ്പ് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

By admin