• Tue. Jul 1st, 2025

24×7 Live News

Apdin News

കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

Byadmin

Jun 30, 2025


തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം. പരവൂര്‍ സ്വദേശി ശ്യാം ശശിധരനാണ് (60) മരിച്ചത്.

ഗുരുതര പരിക്കേറ്റ ഭാര്യ ഷീനയെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോയ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

ഗുരുതര പരിക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്യാം ശശിധരന്റെ ജീവന്‍ രക്ഷിക്കാനായില്ല.ഷീനയെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 



By admin