• Sun. Jul 27th, 2025

24×7 Live News

Apdin News

കെ. മധു സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

Byadmin

Jul 27, 2025



തിരുവനന്തപുരം: സംവിധായകന്‍ കെ. മധു സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയര്‍മാന്‍. ഷാജി എന്‍. കരുണ്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് ഉളള
ഒഴിവിലേക്കാണ് നിയമനം.

കഴിഞ്ഞ മൂന്ന് മാസമായി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.സിനിമ കോണ്‍ക്ലേവ് അടക്കം അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം.

ഷാജി എന്‍. കരുണിന്റെ ഭരണസമിതിയില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു കെ. മധു. സിനിമ വ്യവസായത്തിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് മധു പറഞ്ഞു.

 

By admin