ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഒരു ജില്ലാ ഉല്‍പന്നം പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു. കേരളത്തില്‍ നിന്നൊരു ഉല്‍പന്നത്തിന് ഈ അംഗീകാരം ലഭിക്കുന്നത് ആദ്യം. കാറ്റഗറി എ അഗ്രികള്‍ച്ചര്‍ വിഭാഗത്തിലാണ് വയനാടന്‍ കാപ്പിയുടെ അംഗീകാരം.
ദല്‍ഹിയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ് , ജനറല്‍ മാനേജര്‍ ബി ഗോപകുമാര്‍, അസിസ്റ്റന്റ് ഡയറക്റ്റര്‍ അശ്വിന്‍ പി കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് പുരസ്‌കാര വിതരണം നടത്തിയത്.
വയനാടന്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ജിഐ ടാഗ്ഡ് റോബസ്റ്റ കോഫിയുടെ വിപണന സാധ്യതകളില്‍ വലിയ പുരോഗതി നേടാന്‍ ഇതു സഹായകമാണ്.