• Fri. Jul 4th, 2025

24×7 Live News

Apdin News

‘കേരളത്തിന്റെ ആരോഗ്യ മേഖല രോഗാവസ്ഥയില്‍; മനുഷ്യ ജീവന് വിലയില്ലാതായി’: പി.കെ കുഞ്ഞാലിക്കുട്ടി

Byadmin

Jul 3, 2025


കേരളത്തിന്റെ ആരോഗ്യമേഖല എത്ര വലിയ രോഗാവസ്ഥയിലാണെന്നതിന്റെ അതീവ ഗൗരവമുള്ള സാക്ഷ്യമാണ് കോട്ടയം മെഡിക്കൽ കോളേജിൽ കണ്ടതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ജീവിതം തിരിച്ചു പിടിക്കാൻ വേണ്ടി വഴി തിരഞ്ഞു വരുന്ന മനുഷ്യരുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ ദയനീയമാണ്. അവിടെയുണ്ടായിരുന്ന പാവം മനുഷ്യരുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതൽ കാഷ്വാലിറ്റി ഉണ്ടാകാതിരുന്നത്. ലോകത്തിന് മാതൃകയെന്ന് നമ്മൾ കൊട്ടിഘോഷിച്ച കേരളത്തിന്റെ ആരോഗ്യ രംഗം എന്ന് മുതലാണ് ഇങ്ങനെ ഒരു ദുരവസ്ഥയിലേക്ക് മാറിയതെന്ന് നാം ആലോചിക്കണം.

സ്വാഭാവികമായി സ്വീകരിക്കേണ്ട മുൻകരുതലുകളോ, ഇടപെടലുകളോ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നിരുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. എന്ന് വെച്ചാൽ അവിടെ വരുന്ന മനുഷ്യരുടെ ജീവന്റെ കാര്യത്തിൽ യാതൊരുവിധ ശ്രദ്ധയും ഉണ്ടായിരുന്നില്ലെന്നർത്ഥം. അപകടം നടന്നിട്ട് രക്ഷാ പ്രവർത്തനം നടത്താൻ പോലും സമയമെടുത്തു എന്നത് സംവിധാനം എത്ര മാത്രം ദുർബലമാണ് എന്ന് മനസ്സിലാക്കിത്തരുന്നു.- കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റ് വിഷയങ്ങൾ വഴിതിരിച്ചു വിടുന്ന ലാഘവത്തോടെ സർക്കാറിനോ ആരോഗ്യ വകുപ്പിനോ ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും സർക്കാരിന്റെ കൈ പൊള്ളുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By admin