• Thu. Jun 18th, 2026

24×7 Live News

Apdin News

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

Byadmin

Jun 18, 2026



തിരുവനന്തപുരം: സംസ്ഥാനത്ത് വൈകിട്ട് 6 മുതല്‍ രാത്രി 12 മണിവരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി പ്രഖ്യാപിച്ചതോടെ ഇതിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും പരക്കെ ഉയരുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ എന്നതുള്‍പ്പെടെ നിരവധി കമന്‍റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

മണ്‍സൂണ്‍കാലത്ത് പവര്‍ കട്ട് ഏര്‍പ്പടുത്തി സര്‍ക്കാരിന് കയ്യടി നല്‍കണമെന്നുള്‍പ്പെടെ നിരവധി രസകരമായ പ്രതികരണങ്ങളാണ് കമന്‍റ് ബോക്സില്‍ ഉയരുന്നത്. ലോകകപ്പ് കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയതും നന്നായെന്നും വിമര്‍ശനമുണ്ട്. .

ജൂണ്‍ 30 വരെ നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. വൈദ്യതി ലഭ്യതയില്‍ വന്‍ കുറവുണ്ടായ സാഹചര്യത്തിലാണ് നടപടിയെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം.

മഴക്കുറവ് ഉത്പാദനത്തെ ബാധിച്ചതായും കെഎസ്ഇബി അറിയിച്ചു. എല്‍നിനോ പ്രതിഭാസം തുടര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്താകമാനം വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായി. ആഭ്യന്തര ഉത്പാദനം അതിന്റെ പൂര്‍ണ തോതില്‍ ലഭിക്കുന്നുണ്ടെങ്കിലും പ്രതിദിനം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുന്നതായി കെഎസ്ഇബി അറിയിച്ചു.

By admin