പാലക്കാട്: മദ്യനിരോധനം കേരളത്തില്‍ സാധ്യമല്ലെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. മദ്യ വര്‍ജനം മാത്രമേ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മേനോന്‍പാറയിലെ മദ്യ ഉല്‍പ്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പ്രതികരണം. ഭൂഗര്‍ഭജലം ഉപയോഗിക്കില്ലെന്നും മലമ്പുഴ ഡാമിലെ വെള്ളമാണ് ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു. അന്ധമായി എതിര്‍ക്കാന്‍ പാടില്ല. നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി പറഞ്ഞു..ആശങ്കകളുണ്ടെങ്കില്‍ എല്ലാം പരിഹരിച്ച് മുന്നോട്ട് പോകും. അതിനായി ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.
അതേ സമയം, മദ്യനിര്‍മാണ യൂണിറ്റ് നിര്‍മാണോദ്ഘാടന ചടങ്ങില്‍ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്തില്ല. പങ്കെടുക്കില്ലെന്ന കാര്യം നേരത്തെ തീരുമാനിച്ചതാണെന്ന് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും വിട്ടു നിന്നപ്പോള്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ വിയോജിപ്പ് മറികടന്ന് പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍ ചടങ്ങില്‍ പങ്കെടുത്തു. മേനോന്‍പാറയിലെ മദ്യ ഉല്‍പ്പാദന കേന്ദ്രത്തിനെതിരെ മദ്യനിരോധന സമിതിയുടെ പ്രതിഷേധം നടക്കുകയാണ്.