• Sun. Jul 13th, 2025

24×7 Live News

Apdin News

കേരള സര്‍വകലാശാല വിവാദം; കെ എസ് അനില്‍ കുമാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കണമെന്ന് വിസിയുടെ നിര്‍ദേശം – Chandrika Daily

Byadmin

Jul 11, 2025


കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയില്‍ കേരള സിലബസുകാര്‍ പിന്നില്‍. 76,230 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. ആദ്യ 100 റാങ്കില്‍ 21 പേര്‍ കേരള സിലസില്‍ നിന്നുള്ളവരാണ്. മുന്‍ ലിസ്റ്റില്‍ 43 പേരായിരുന്നു ഉണ്ടായിരുന്നത്.

അതേസമയം, പുതുക്കിയ റാങ്ക് പട്ടികയില്‍ വലിയ മാറ്റമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒന്നാം റാങ്കുകാരനടക്കം പുതുക്കിയ പട്ടികയില്‍ മാറിയിട്ടുണ്ട്. ഒന്നാം റാങ്കുകാരന്‍ പുതുക്കിയ പട്ടികയില്‍ ഏഴാം റാങ്കുകാരനായി. രണ്ടാം റാങ്കുകാരന് മാറ്റമില്ല. മൂന്നാം റാങ്കുകാരന്‍ എട്ടാം സ്ഥാനത്തെത്തി. നാലാം റാങ്കുകാരന് മാറ്റമില്ല. എന്നാല്‍, അഞ്ചാം റാങ്കുകാരന്‍ ഒന്നാം റാങ്കുകാരനായി മാറി.

തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ ജോഷ്വ ജേക്കബിനാണ് ഒന്നാം റാങ്ക്. പഴയ ലിസ്റ്റില്‍ ജോണ്‍ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്. ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവിനാണ് രണ്ടാം റാങ്ക്.

കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി അംഗീകരിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നേരത്തെ പറഞ്ഞിരുന്നു. ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. കോടതി ഉത്തരവ് പാലിക്കും. പഴയ ഫോര്‍മുല തുടരും. പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ചിന് പുറമേ ഡിവിഷന്‍ ബെഞ്ചിലും സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.

കീം പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് വാങ്ങിയാലും സ്റ്റേറ്റ് സിലബസിലെ കുട്ടികള്‍ക്ക് 35 മാര്‍ക്ക് കുറയുന്ന സ്ഥിതിയുണ്ടായിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റത്തിന് സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മാറ്റം സാധ്യമായില്ല. അടുത്ത വര്‍ഷം പുതിയ ഫോര്‍മുല നടപ്പാക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി ആര്‍. ബിന്ദു കൂട്ടിച്ചേര്‍ത്തു.

വിവിധ ബോര്‍ഡുകളില്‍ നിന്ന് മാര്‍ക്ക് ശേഖരിച്ച് മാര്‍ക്കിലെ അന്തരം അടിസ്ഥാനപ്പെടുത്തി ഗ്ലോബല്‍ മീന്‍, സ്റ്റാന്റേര്‍ഡ് ഡീവിയേഷന്‍ എന്നീ മാനകങ്ങള്‍ നിശ്ചയിച്ച് പ്ലസ് ടു മാര്‍ക്ക് ഏകീകരിക്കുന്നത് ഒഴിവാക്കി. പരീക്ഷ ബോര്‍ഡുകളില്‍നിന്ന് മൂന്ന് വിഷയങ്ങളിലെയും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ശേഖരിച്ച് അത് അടിസ്ഥാനപ്പെടുത്തി പ്ലസ് ടു മാര്‍ക്ക് ഏകീകരിക്കുന്ന തമിഴ്‌നാട്ടിലെ രീതി നടപ്പാക്കാന്‍ തീരുമാനിച്ചു.

ഉദാഹരണത്തിന് ഒരു ബോര്‍ഡില്‍ വിഷയത്തിലെ ഉയര്‍ന്ന മാര്‍ക്ക് 100ഉം മറ്റൊരു ബോര്‍ഡില്‍ അതേ വിഷയത്തില്‍ ഉയര്‍ന്ന മാര്‍ക്ക് 95ഉം ആണെങ്കില്‍ ഇവ ഏകീകരണത്തില്‍ തുല്യമായി പരിഗണിക്കും. 95 മാര്‍ക്ക് ഉയര്‍ന്ന മാര്‍ക്കുള്ള ബോര്‍ഡിലെ കുട്ടികളുടെ മാര്‍ക്ക് ഇതിനനുസൃതമായി നൂറിലേക്ക് മാറ്റും.

ഇതുവഴി 95 മാര്‍ക്ക് ഉയര്‍ന്ന മാര്‍ക്കുള്ള ബോര്‍ഡിന് കീഴില്‍ പരീക്ഷയെഴുതിയ ഒരു കുട്ടിക്ക് 70 മാര്‍ക്കാണ് ബന്ധപ്പെട്ട വിഷയത്തില്‍ ലഭിച്ചതെങ്കില്‍ ഇത് സമീകരണ പ്രക്രിയ വഴി ഇത് 73.68 ആയി (70/95×100=73.68) വര്‍ധിക്കും.

മൂന്ന് വിഷയങ്ങളുടെയും മാര്‍ക്ക് ഉയര്‍ന്ന മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തി ഇതേ രീതിയില്‍ ഏകീകരിക്കുന്നതാണ് പുതിയ രീതി.

മൂന്ന് വിഷയങ്ങളുടെയും മാര്‍ക്ക് തുല്യഅനുപാതത്തില്‍ (1:1:1) പരിഗണിക്കുന്നത് 5:3:2 എന്ന അനുപാതത്തിലേക്ക് മാറ്റി. ഇതുവഴി 300ലുള്ള മാര്‍ക്കില്‍ മാത്സിന്റെ മാര്‍ക്ക് 150ലും ഫിസിക്‌സിന്റേത് 90ലും കെമിസ്ട്രിയുടേത് 60ലും പരിഗണിക്കുന്ന രീതിയിലേക്കാണ് മാറ്റിയത്. മാത്സിന് അധികവെയ്‌റ്റേജ് നല്‍കിയുള്ള അനുപാത മാറ്റമാണ് കോടതി റദ്ദാക്കിയത്.



By admin