കൊച്ചി: നഗരത്തില്‍ വീണ്ടും വന്‍ ലഹരിവേട്ടയെ തുടര്‍ന്ന് ചേരാനെല്ലൂര്‍ സ്വദേശി വന്‍ തോതില്‍ എംഡിഎംഎ യുമായി അറസ്റ്റിലായി. ചേരാനെല്ലൂര്‍ സ്വദേശി അമല്‍ജോര്‍ജ്ജാണ് പിടിയിലായത്. ഇയാളില്‍ നിന്നും 203 ഗ്രാം എംഡിഎംഎ യും പിടിച്ചെടുത്തു.
കാക്കനാട് അത്താണിയിലെ ഹോട്ടലില്‍ നിന്നുമാണ് ഡാന്‍സാഫ് സംഘം ഇയാളെ പിടികൂടിയത്. മുമ്പും മയക്കുമരുന്നുമായി പിടിയിലായ രണ്ടു കേസുകളില്‍ പ്രതിയാണ് അമല്‍ജോര്‍ജ്ജ്. ഇയാള്‍ ഹോട്ടലില്‍ എത്തിയതായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് എത്തുകയും കയ്യോടെ പിടികൂടുകയുമായിരുന്നു. നേരത്തേ രണ്ടുഗ്രാം രാസലഹരിയുമായി ഇയാളെ പിടികൂടിയിരുന്നു.
ഈ വിവരം അനുസരിച്ച് ഇയാളെ ഡാന്‍സാഫ് നിരീക്ഷിച്ചുവരികയായിരുന്നു. ഇയാള്‍ വന്‍തോതില്‍ എംഡിഎംഎ വിതരണം നടത്തുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു ഡാന്‍സാഫ് പിടികൂടിയത്. കൂട്ടാളികള്‍ക്കായി അന്വേഷണം തുടരുകയാണ്.