കൊച്ചി അമ്പലമുകള്‍ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.