• Wed. Jul 2nd, 2025

24×7 Live News

Apdin News

കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Byadmin

Jul 1, 2025


കൊല്ലം: ജില്ലയില്‍ ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ് . കലാലയങ്ങളില്‍ എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാഭ്യാസ ബന്ദ്.

കേരള സര്‍വകലാശാലയിലെ ക്യാമ്പസുകളില്‍ ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കോളേജുകള്‍ക്ക് മുന്നില്‍ എഐഎസ്എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബോര്‍ഡുകളും ചുവരെഴുത്തുകളും വ്യാപകമായി നശിപ്പിക്കുകയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍.ജില്ലയിലെ പല കോളേജുകളിലും എഐഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിന്‍ ആരോപിച്ചു

കൊല്ലത്ത് ടികെഎം കോളേജില്‍ എഐഎസ്എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബാനറുകളും നശിപ്പിച്ചത് അറിഞ്ഞ് അവിടെ എത്തിയ ജില്ലാ സെക്രട്ടറി ജോബിന്‍ ജേക്കബിനെയും പ്രസിഡന്റ് ശ്രീജിത്ത് സുദര്‍ശനനെയും ലഹരി സംഘം അക്രമിക്കുന്ന സ്ഥിതിയുണ്ടായി.ഈ ലഹരി സംഘങ്ങള്‍ക്ക് അഭയം കൊടുക്കുന്നത് കൊല്ലത്തെ എസ്എഫ്‌ഐ ജില്ലാ നേതൃത്വമാണെന്നാണ് എ ഐ എസ് എഫ് ആരോപണം.സംഘടന പ്രവര്‍ത്തനത്തിന് ക്യാമ്പസുകളില്‍ ലഹരി സംഘങ്ങളെ കൂട്ടുപിടിക്കുന്ന എസ്എഫ്‌ഐ നേത്യത്വത്തിന്റെ നിലപാട് തിരുത്തണം. കലാലയങ്ങളില്‍ അക്രമ രാഷ്‌ട്രീയം നടത്തി നിലനില്‍ക്കാം എന്ന് കരുതുന്ന സമീപനം തിരുത്തിയില്ലെങ്കില്‍ അത്തരക്കാരെ നേരിടാന്‍ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് എ ഐ എസ് എഫ് നേതൃത്വം നല്‍കും.

 



By admin