കോട്ടയം തിരുവാതുക്കല്‍ പ്രമുഖ വ്യവസായി വിജയകുമാറിനെയും മീര വിജയകുമാറിനെയും കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം നാളെ കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ ഏപ്രില്‍ 22നാണ് ദമ്പതികളെ വീട്ടില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടിലെ മുന്‍ ജോലിക്കാരന്‍ അസം സ്വദേശി അമിത് ഒറാങ്ങാണ് കേസിലെ ഏക പ്രതി. മുന്‍ വൈരാഗത്തെ തുടര്‍ന്ന് പ്രതി കോടാലി ഉപയോഗിച്ച് ദമ്പതികളെ വെട്ടി കൊലപ്പെടുത്തകയായിരുന്നു.
65 സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള 76 പേജുള്ള വിശദമായ കുറ്റപത്രം അന്വേഷണ സംഘം കോട്ടയം സി ജെ എം കോടതിയില്‍ സമര്‍പ്പിക്കും. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ ശ്രീവത്സത്തില്‍ ടി.കെ വിജയകുമാര്‍, ഭാര്യ മീര വിജയകുമാര്‍ എന്നിവരെ കൊലപ്പെടുത്തിയ പ്രതി അമിത് ഒറാങ്ങിനെ തൃശ്ശൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ നിന്ന് പിറ്റേദിവസം പോലീസ് പിടികൂടിയിരുന്നു.